മുസ്ലിയാരങ്ങാടി വാഹനാപകടം; ദേശീയപാതയിൽ നാല് മണിക്കൂർ ഗതാഗത തടസ്സം
text_fieldsകൊണ്ടോട്ടി: നിയന്ത്രണംവിട്ട മിനിലോറി ടാങ്കറിലും ചരക്ക് ലോറിയിലുമിടിച്ച് ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം മുടങ്ങി. ശനിയാഴ്ച രാവിലെ 10.40ഓടെ മുസ്ലിയാരങ്ങാടി ബസ് വെയ്റ്റിങ് ഷെഡിന് സമീപമാണ് അപകടം.
മലപ്പുറം ഭാഗത്തുനിന്ന് ചെങ്കൽ കയറ്റിവന്ന ലോറി ടാങ്കറിന് പിറകിലും ചരക്ക് ലോറിയുടെ മധ്യഭാഗത്തും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പാടെ തകർന്നു. ചരക്ക് ലോറിയുടെ മധ്യത്തിലെ വീൽസെറ്റും ക്രാങ്കുമെല്ലാം പൊട്ടിയതിനാൽ വാഹനം അനങ്ങാതായി.
കാബിനിൽ കുടങ്ങിയ മിനിലോറി ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കായി. തുടർന്ന് വാഹനങ്ങൾ മറ്റു ചെറുറോഡുകളിലൂടെ തിരിച്ചുവിട്ടു. വാഹനങ്ങൾ െക്രയിൻ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊണ്ടോട്ടി ട്രാഫിക് പൊലീസും മലപ്പുറത്തുനിന്ന് എത്തിയ ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.