ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികൾ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു
text_fieldsകൊണ്ടോട്ടി: നിയമപാലനവും ക്രമസമാധാന പാലനവും വിവിധ കേസുകളുടെ അന്വേഷണ രീതികളും അടുത്തറിഞ്ഞ് കൊണ്ടോട്ടിയിലെ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍. ബഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പൊതുകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനപ്രതിനിധികള്‍ക്കൊപ്പം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ കൊണ്ടോട്ടി സ്റ്റേഷനിലെത്തിയത്. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബിയുടെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ഥി സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വരവേറ്റു. പൊലീസ് പ്രവര്‍ത്തനങ്ങൾ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ വിശദീകരിച്ചു. മധുരവും പൂച്ചെണ്ടും നല്‍കിയാണ് സേനാംഗങ്ങള്‍ കുട്ടികളെ വരവേറ്റത്.
പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ സ്നേഹ ക്യാന്‍വാസ് സൗഹൃദ സംഘം ഡിവൈ.എസ്.പിക്ക് കൈമാറി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, മൊയ്ദീന് അലി, മിനിമോള്‍, കൗണ്‍സിലര്‍ ത്വാഹിറ, പ്രധാനാധ്യാപിക പി. കൗലത്ത്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ മജീദ്, ജസീന എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.