കരിപ്പൂരിലെ കാര്‍ഗോ സര്‍വിസ്; കയറ്റുമതി നിരോധനം നീക്കാൻ നടപടിയായില്ല
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള കയറ്റുമതിയില്‍ ഏർപ്പെടുത്തിയ നിരോധനം നീക്കുന്നതില്‍ നടപടി വൈകുന്നു. നിപ വ്യാപന സമയത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ല ഭരണകൂടങ്ങളാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. പഴങ്ങളും പച്ചക്കറികളും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് അയക്കുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമാണ് നിയന്ത്രണം നിലനില്‍ക്കുന്നത്. നിയന്ത്രണം കയറ്റുമതിക്കാരേയും വ്യാപാരികളേയും സാരമായി ബാധിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാൻ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജിനോട് ടി.വി. ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യത്തോടെ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നു. നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവള അധികൃതരും രംഗത്തുണ്ട്. വിമാനത്താവള ഡയറക്ടര്‍ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.