പച്ചക്കറി ഉൽപാദനത്തില് വിജയപാഠം രചിച്ച് ഒളവട്ടൂരിലെ കുട്ടി കര്‍ഷകര്‍
text_fieldsകൊണ്ടോട്ടി: ഒളവട്ടൂര്‍ എച്ച്.ഐ.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പില്‍ കുട്ടി കര്‍ഷകര്‍ക്ക് നൂറുമേനി വിജയം. വിദ്യാലയത്തില്‍ പ്രത്യേകമൊരുക്കിയ തോട്ടത്തില്‍ നിന്ന് വെണ്ട, തക്കാളി, വഴുതന, മുളക് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്.
വിദ്യാലയത്തിലെ എന്‍.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന ‘ഹരിത ഭൂമി’ കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി കൃഷി. എന്‍.എസ്.എസ് വളന്റിയര്‍മാരായ വിദ്യാര്‍ഥികളുടെ വിവിധ ഗ്രൂപ്പുകളാണ് അധ്യാപകരുടെ സഹായത്തോടെ പ്രവൃത്തികള്‍ ചെയ്യുന്നത്.
ജൈവ രീതിയിലൊരുക്കിയ തോട്ടത്തില്‍ നിന്ന് ആദ്യഘട്ട വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ പ്രൈമറി ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്കി.
വിളവെടുപ്പ് പി.ടി.എ കമ്മിറ്റി ഉപാധ്യക്ഷന്‍ സി. പ്രമേഷ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് കെ. അബ്ദുല്‍ അസീസ്, ഉച്ചഭക്ഷണ ചുമതലയുള്ള മുഹമ്മദ് മിഥിലാജ് മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയ അടുക്കളയിലേക്കുള്ള പച്ചക്കറികള്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ടി.സി. അബ്ദുല്‍ നാസര്‍, അധ്യാപകരായ സി.കെ. മുഹമ്മദ്, എ. ഗിരീഷ്, എം.കെ. മുഹ്സിന്, ഒ. നൗഷാദ്, പി.കെ. സാജിത, പി.ടി. ഷംല, കെ.ആര്. നയന, പി.ടി. ശിഖ, എം.പി. ഹസന് മഹ്മൂദ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.