കോവിഡ് ബാധിതനായിട്ടും കട തുറന്നു; വ്യാപാരിയെ സി.എസ്.എല്‍.ടി.സിയിലേക്ക് മാറ്റി
text_fieldsകൊണ്ടോട്ടി (മലപ്പുറം): നിര്‍ദേശങ്ങള്‍ ലംഘിച്ച് കട തുറന്ന കോവിഡ് ബാധിതനായ വ്യാപാരിയെ പൊലീസ് പിടികൂടി കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ സി.എസ്.എല്‍.ടി.സിയിലേക്ക് മാറ്റി. കരുവാങ്കല്ലില്‍ കച്ചവടം നടത്തുന്ന തറയിട്ടാല്‍ സ്വദേശിയെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.
ആൻറിജന്‍ പരിശോധനയില്‍ േകാവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു വ്യാപാരി. ഇതിനിടെ ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റിവാണെന്ന് പറഞ്ഞ് കട തുറക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച് കട തുറന്നതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. മേഖലയില്‍ കോവിഡ് പോസിറ്റിവായി വീടുകളില്‍ കഴിയുന്നവര്‍ ക്വാറൻറീന് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള പരിശോധനയിലാണ് ഇയാള്‍ വീടുവിട്ട് പുറത്തിറങ്ങി കട തുറന്നതായി കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പൊലീസ് പള്ളിക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തതായി ഇന്‍സ്പെക്ടര്‍ പി. ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.