ഡ്രോൺ പറത്തി പരിശോധന: കണ്ടെത്തിയത് ശീട്ടുകളിയും ആൾക്കൂട്ടവും
text_fieldsകൊണ്ടോട്ടി: ട്രിപ്ൾ ലോക്ഡൗൺ സാഹചര്യത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ ഡ്രോൺ പറത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ശീട്ടുകളിയും മലമുകളിലെ ആൾക്കൂട്ടവും. വാഴക്കാട് പൊലീസുമായി ചേർന്ന് എടവണ്ണപ്പാറ, മുടക്കോഴി മല, ഊർക്കടവ് ഭാഗങ്ങളിലാണ് ഡ്രോൺ പറത്തി പരിശോധന നടത്തിയത്.
ഊർക്കടവിൽ വട്ടമിരുന്ന് ശീട്ടുകളിക്കുന്ന സംഘത്തെ കെണ്ടങ്കിലും ഡ്രോൺ കണ്ടതോടെ രക്ഷപ്പെട്ടു. മുടക്കോഴി മലയിലും ആളുകൾ കൂടുന്നത് കണ്ടെത്തി. ഇതോടെ പരിശോധന ഉൾപ്രദേശത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ഡ്രോൺ കാമറയുമായി എം.ടി. സഹദും താലൂക്ക് ദുരന്തനിവാരണ സേനയും പൊലീസിനെ സഹായിക്കാനെത്തി. ഡിവൈ.എസ്.പി കെ. അഷ്റഫ്, വാഴക്കാട് ഇൻസ്പെക്ടർ കെ. സുശീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
മീൻ പിടിക്കുന്നവരും കൂട്ടം കൂടിയവരും കുടുങ്ങി; നാല് കേസുകൾ രജിസ്റ്റർ ചെയ്തു
പാണ്ടിക്കാട്: കോവിഡ് പ്രോേട്ടാകോൾ ലംഘനം നടത്തുന്നവരെ പിടികൂടാൻ വീണ്ടും ആകാശ പരിശോധനയുമായി പാണ്ടിക്കാട്, മേലാറ്റൂർ പൊലീസ്. ശനിയാഴ്ച ഡ്രോൺ കാമറ ഉപയോഗിച്ച് ഒറവംപുറം പുഴക്ക് സമീപം നടത്തിയ പരിശോധനയിൽ കുടുങ്ങിയത് മീൻപിടിക്കാൻ എത്തിയവരും പുഴയോരങ്ങളിൽ കൂട്ടംകൂടി നിന്നവരും.
ഒറവംപുറം, എടപ്പറ്റ പഞ്ചായത്തിലെ പുളിയക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. കാമറയിൽ കുടുങ്ങിയവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമാക്കി. ഇത്തരം ആളുകൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒറവംപുറത്ത് ഇരുസ്റ്റേഷനുകളിലെയും പൊലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃതരംഗൻ, മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിൽ വ്യത്യസ്ത മാർഗങ്ങളിലൂടെയും ഡ്രോൺ പറത്തിയും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.