ഇരട്ടകള്‍ക്ക് സ്നേഹ സാന്ത്വനമായി ജീവനക്കാരുടെ ടെലിവിഷന്‍
text_fieldsകൊണ്ടോട്ടി: ചിത്രങ്ങളും വർണങ്ങളും മാറിമറിയുന്നത് വലിയ ടെലിവിഷനിൽ കാണണമെന്നതായിരുന്നു ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന ഒഴുകൂരിലെ റഫീദക്കും മുഷീദിനുമുള്ള ആഗ്രഹം. മക്കളുടെ വലിയ ആഗ്രഹം സാധ്യമാക്കാനുള്ള വഴി തേടി മാതാപിതാക്കൾ കൊണ്ടോട്ടി താലൂക്ക് ഓഫിസിലെത്തി. ഇവരുടെ ആഗ്രഹം മനസ്സിലാക്കിയ കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലെ ജീവനക്കാരുടെ കൂട്ടായ്മ 19 വയസ്സുകാരായ ഇരട്ടകള്‍ക്ക് ടെലിവിഷന്‍ സെറ്റ് വാങ്ങി നല്കാന് തീരുമാനിച്ചു.
കൊണ്ടോട്ടിയിൽ നടന്ന സ്വാന്തന സ്പർശം അദാലത്തിൽ മന്ത്രിമാർ ആ വലിയ ടെലിവിഷന്‍ സമ്മാനിച്ചപ്പോൾ റഫീദയുടെ മുഖത്ത് സന്തോഷത്തിെൻറ നൂറ് നിറങ്ങൾ മിന്നിത്തിളങ്ങി. അദാലത്തിെൻറ ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരുടെ സമ്മാനം കൈമാറിയപ്പോള്‍ കുടുംബത്തിെൻറ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കെ.ടി. ജലീലിെൻറ ഇടപെടലോടെ കുടുംബത്തിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10,000 രൂപയും അനുവദിച്ചു. മാളിയേക്കല്‍ മുഹമ്മദിെൻറയും സഫിയയുടേയും ഇളയ മക്കളാണ് റഫീദയും മുഷീദും. ഓട്ടിസം തളര്‍ത്തിയ റഫീദയേയും സെറിബ്രല്‍ പാള്‍സി ബാധിച്ച് സാധാരണ ജീവിതം അന്യമായ മുഷീദിനേയും ചികിത്സിക്കാനും പരിചരിക്കാനും സൗദിയില്‍നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ മുഹമ്മദ് മുറുക്കാന്‍ കട നടത്തിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.
പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ചികിത്സയിലാണ് റഫീദയും മുഷീദും. അദാലത്തില്‍ മകള്‍ റഫീദയുമായെത്തിയ സഫിയയോട് കുടുംബത്തിെൻറ മറ്റാവശ്യങ്ങളും മന്ത്രി ഡോ. കെ.ടി. ജലീല്‍ ചോദിച്ചറിഞ്ഞു. ബുദ്ധിപരമായ വൈകല്യം നേരിടുന്ന മക്കളെ ചികിത്സക്കും മറ്റും കൊണ്ടുപോകാന്‍ ഒരു വാഹനവും കുടുംബത്തിെൻറ റേഷന്‍ കാര്‍ഡ് അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം. റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊതു വിതരണ വകുപ്പിനു കൈമാറി. വാഹനം അനുവദിക്കുന്നത് പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനും നിർദേശം നല്കി. രണ്ട് മക്കളെയും കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മാതാവ് സഫിയ മുഷീദിനെ അദാലത്തിനായി കൊണ്ടുവന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.