കരിപ്പൂരിൽ 71.6 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനത്തിെൻറ ടോയ്ലറ്റിൽ നിന്ന് 71.6 ലക്ഷത്തിെൻറ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് രണ്ട് യാത്രക്കാരിൽ നിന്നായി 1.419 കിലോ സ്വർണം പിടിച്ചത്. ദുബൈയിൽ നിന്നെത്തിയ സ്പൈസ്ജെറ്റ് വിമാനത്തിെൻറ ടോയ്ലറ്റിൽ നിന്നാണ് 1.24 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്. ടോയ്ലറ്റിലെ വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇതിൽനിന്ന് 52 ലക്ഷം രൂപ വില വരുന്ന 1.024 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ജിദ്ദയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 172 ഗ്രാമാണ് പിടിച്ചത്. 8.6 ലക്ഷം രൂപ വിലവരുന്ന സ്വർണം ബാഗേജിനകത്ത് എമർജൻസി ലാമ്പിനുള്ളിലായിരുന്നു. മൂന്നാമത്തെ കേസിൽ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് 223 ഗ്രാം സ്വർണം പിടിച്ചത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ സൗരഭ് കുമാർ, പ്രമോദ്, എൻ. റഹീസ്, ജി. ശിൽപ, അരവിന്ദ് ഗൂളിയ, രോഹിത് ഖത്രി, രാമേന്ദ്ര സിങ്, ഹെഡ് ഹവിൽദാർമാരായ പി. അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.