സഹോദരങ്ങളുടെ കാരുണ്യഹസ്തം: ചികിത്സ സഹായ നിധിയിലേക്ക് നല്‍കിയത് അരലക്ഷം
text_fieldsകൊണ്ടോട്ടി: സ്വരൂപിച്ചുവെച്ച അരലക്ഷം രൂപ ചികിത്സ സഹായ നിധിയിലേക്ക് നല്കി കുട്ടികളുടെ കാരുണ്യഹസ്തം. കൊണ്ടോട്ടി മേലങ്ങാടി എം.വി. ജംഷീര്‍ ചികിത്സ സഹായ നിധിയിലേക്കാണ് കൊണ്ടോട്ടി നമ്പലോലന്കുന്ന് അനസാര്‍ ആനപ്രയുടെ മക്കളായ അന്‍സിഫ സദ, അന്‍ഷിദ മിര്‍സ, അഫ്രീദ സെബ എന്നിവര്‍ സ്വരൂപിച്ചുവെച്ച 50,001 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറിയത്. കുട്ടികളുടെ മാതൃക പ്രവര്‍ത്തനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ചാരിറ്റി പ്രവര്ത്തകന് നാസര്‍ മാനു കുട്ടികളെ അഭിന്ദിക്കാനെത്തുകയും അദ്ദേഹത്തിെൻറ സാന്നിധ്യത്തില്‍ കുട്ടികള്‍ തുക കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.
അൻസിഫ സദ കൊട്ടുകര പി.പി.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തുറക്കൽ അൽ ഹിദായത്തിലെ വിദ്യാർഥിയാണ് അൻഷിദ മിർഷ. മേലങ്ങാടി എം.ഐ.സിയിലെ വിദ്യാർഥിയാണ് അഫ്രീദ സബ. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്ത കൂടെ പഠിക്കുന്ന നാല് വിദ്യാർഥികള്‍ക്ക് ടാബ് നല്കി മുമ്പും സഹോദരങ്ങള്‍ മാതൃകയായിട്ടുണ്ട്. റംഷിദ അൻസാറാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.