കനത്ത മഴ: കൊണ്ടോട്ടി നഗരം വെള്ളക്കെട്ടിൽ
text_fieldsകൊണ്ടോട്ടി: വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ കൊണ്ടോട്ടി നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസില്‍ വെള്ളമുയര്‍ന്നത് വ്യാപാരികളെയും വാഹന യാത്രക്കാരെയും ദുരിതത്തിലാക്കി. 17ാം മൈലില്‍ നിന്നുയര്‍ന്ന വെള്ളം റോഡില്‍ പരന്നൊഴുകുകയായിരുന്നു. നിരത്തുവക്കിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറാവുന്ന സ്ഥിതിയായിരുന്നു.
മാലിന്യങ്ങളടിഞ്ഞ ഓടയില്‍നിന്ന് മഴവെള്ളവും മാലിന്യങ്ങളും റോഡില്‍ നിറഞ്ഞതോടെ രാത്രി വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ തകര്‍ച്ചയും പ്രയാസം വര്‍ധിപ്പിച്ചു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് പുളിക്കല്‍ മുതല്‍ വള്ളുവമ്പ്രം വരെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. കൊണ്ടോട്ടി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. പാടശേഖരങ്ങളില്‍ വെള്ളം കയറുകയും മാലിന്യം ഒഴുകിയെത്തി ശുദ്ധ ജലാശയങ്ങള്‍ മലിനമാകുകയും ചെയ്തു.
ദേശീയപാതയോട് ചേര്‍ന്നാഴുകുന്ന വലിയതോട്ടില്‍ ജലനിരപ്പുയരുമ്പോള്‍ സമീപവാസികളും ആശങ്കയിലാണ്. മഴ തുടരുന്നപക്ഷം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യതയേറെയാണ്. മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതിനാല്‍ നഗരത്തിലെന്നപോലെ സമീപ ഗ്രാമ പഞ്ചായത്തുകളിലും ഓടകള്‍ അടഞ്ഞ് വെള്ളം പുറത്തേക്കൊഴുകൊണ്ടോട്ടി നഗരംകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.