Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightദേശീയപാതയിൽ വെള്ളം...

ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി

text_fields
bookmark_border
periyambalam
cancel
camera_alt

പെരിയമ്പലം അങ്ങാടിയിൽ വെള്ളം കയറിയപ്പോൾ

കൊണ്ടാട്ടി (മലപ്പുറം): കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഈ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നു. രാമനാട്ടുകര ഭാഗത്തുനിന്ന്​ വരുന്ന വലിയ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.

തോടുകൾ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തിൽ നിരവധി ഭാഗങ്ങളിൽ വീടുകൾക്കും നാശനഷ്ടമുണ്ട്.

ശക്​തമായി മഴ തുടരുന്നതിനാൽ ഈ ഭാഗങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിലും വെള്ളം കയറി.

പുളിക്കൽ ബി.എം ഹോസ് പിറ്റലിൽ വെള്ളം കയറിയപ്പോൾ


പുളിക്കൽ അങ്ങാടി വെള്ളത്തിലായപ്പോൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Heavy rains: Traffic between Kondotty and Ramanattukara was disrupted
Next Story