അനധികൃത മണ്ണ്-ചെങ്കല്‍ ഖനനം: അഞ്ചു വാഹനങ്ങള്‍ പിടികൂടി
text_fieldsകൊണ്ടോട്ടി: അനധികൃത മണ്ണ്, ചെങ്കല്‍ ഖനനം എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി കൊണ്ടോട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന ഉച്ചക്കാണ് അവസാനിച്ചത്.
വാഴയൂര്‍ വില്ലേജിലെ തിരുത്തിയാടുനിന്ന് അനധികൃതമായി മണ്ണ് ഖനനം ചെയ്തു കൊണ്ടുപോകുകയായിരുന്ന ഒരു മണ്ണുമാന്തിയും മൂന്ന് ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു. മൊറയൂര്‍ വില്ലേജ് അരിമ്പ്ര തടപ്പറമ്പില്നിന്ന് അനധികൃതമായി ചെങ്കല്‍ഖനനം ചെയ്തുകൊണ്ടുപോയ ഒരുലോറി പിടിച്ചെടുത്തു.
കുഴിമണ്ണ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണ് ഖനനം ചെയ്തുകൊണ്ടുപോയതിന് രണ്ട് വാഹനങ്ങളും വില്ലേജ് ഓഫിസര്‍ കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.