കരിപ്പൂർ വിമാനത്താവളം: പള്ളിക്കലിെൻറയും കൊണ്ടോട്ടിയുടെയും 'പിടിവലി'ക്ക് പരിഹാരം
text_fieldsകൊണ്ടോട്ടി: പള്ളിക്കൽ പഞ്ചായത്തിെൻറയും കൊണ്ടോട്ടി നഗരസഭയുടെയും കരിപ്പൂർ വിമാനത്താവള അതിർത്തി തർക്കത്തിന് തീരുമാനമായി. കൊണ്ടോട്ടി താലൂക്ക് തഹസിൽദാറുടെ നേതൃത്വത്തിൽ സർവേ നടത്തി ഇരു തദ്ദേശ സ്ഥാപനങ്ങളും കരിപ്പൂർ വിമാനത്താവളവുമായി അതിരിടുന്ന പ്രദേശം നിർണയിച്ചുള്ള സ്കെച്ച് സമർപ്പിച്ചു.
വിമാനത്താവളവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും റൺവേയും ഉൾപ്പെടുന്നത് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഭൂമിയിലാണോ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലാണോ എന്ന സംശയമാണ് ഇതോടെ ദൂരീകരിച്ചത്.
ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച് നടത്തിയ സർവേ പ്രകാരം വിമാനത്താവള ടെർമിനലിെൻറയും റെൺവേയുടെയും ഭൂരിഭാഗവും പള്ളിക്കൽ പഞ്ചായത്തിൽ വരുമ്പോൾ ഫയർ സ്റ്റേഷനും കാൻറീനും അന്താരാഷട്ര ടെർമിനലിെൻറ പുതുതായി നിർമിച്ച ബിൽഡിങ്ങുൾപ്പെടെ ടെർമിനലിെൻറ 35 ശതമാനത്തിലധികം ഭാഗവും കാർഗോ കോംപ്ലക്സിെൻറ വലിയൊരു ഭാഗവും കൊണ്ടോട്ടി നഗരസഭ പരിധിയിലാണ് വരുന്നത്.
സർവേ പ്രകാരം കൊണ്ടോട്ടി നഗരസഭക്ക് കെട്ടിട നികുതി ഇനത്തിലും തൊഴിൽ നികുതി ഇനത്തിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാവുമെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട് നികുതിയിനത്തിൽ നിലവിൽ പള്ളിക്കൽ പഞ്ചായത്തിലേക്ക് നൽകിക്കൊണ്ടിരുന്ന നികുതിയുടെ 30 ശതമാനത്തിലധികം ഇനി മുതൽ കൊണ്ടോട്ടി നഗരസഭക്ക് വരുമാനമായി ലഭിക്കുമെന്നും നഗരസഭ അധികൃതർ അവകാശപ്പെട്ടു. വിമാനത്താവളം സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പള്ളിക്കൽ പഞ്ചായത്തും നഗരസഭയും അവകാശവാദം ഉന്നയിച്ചിരുന്നു.
അതിർത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന് കൊണ്ടോട്ടി നഗരസഭ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ സർവേ നടത്തിയത്. വിമാനത്താവളത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് അതിർത്തി നിർണയിച്ച് നൽകാനുള്ള പരാതിക്ക് പിന്നിൽ. വിമാനത്താവളത്തിെൻറ പേരും പെരുമയും റോഡ് അടക്കമുള്ള സൗകര്യങ്ങളൊരുക്കലുമെല്ലാം കൊണ്ടോട്ടിക്കും എന്നാൽ, വിമാനത്താവളത്തിലൂടെ ലഭിക്കുന്ന നികുതി വരുമാനം പള്ളിക്കൽ പഞ്ചായത്തും കൊണ്ടുപോകുന്നു എന്ന് നേരേത്ത തന്നെ നഗരസഭ ആരോപണം ഉന്നയിച്ചിരുന്നു. നെടിയിരുപ്പ്, കൊണ്ടോട്ടി, പള്ളിക്കൽ വില്ലേജുകളിലായാണ് വിമാനത്താവള ഭൂമി കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.