കെ.എൽ 84 0001- ലേലത്തിൽ പോയത് ഒമ്പത് ലക്ഷത്തിന്
text_fieldsകൊണ്ടോട്ടി (മലപ്പുറം): പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ആദ്യ നമ്പറിന് റെക്കോഡ് ലേലം. ആദ്യ രജിസ്ട്രേഷൻ നമ്പറായ KL 84 0001 എന്ന നമ്പറാണ് വാശിയേറിയ ലേലത്തിലൂടെ 9,01,000 രൂപക്ക് കൊണ്ടോട്ടി കാളോത്ത് ഒന്നാംമൈൽ സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖ് ലേലത്തിൽ പിടിച്ചത്. രണ്ടുപേരാണ് ആദ്യ നമ്പറിന് വേണ്ടി ഓണ്‍ലൈന്‍ ലേലത്തില്‍ രംഗത്ത് വന്നിരുന്നത്.
ഒന്നരക്കോടി രൂപ വിലവരുന്ന മെർസിഡീസ് ബെൻസ് കൂപെ കാറാണ് കെ.എല്‍ 84 0001 ആയി രജിസ്റ്റര്‍ ചെയ്യുക. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സർക്കാറിലേക്ക് ലഭിച്ചു.
ഫോര്‍ച്യൂണറിന് വേണ്ടിയാണ് രണ്ടാമത്തെയാള്‍ ഫാന്‍സി നമ്പര്‍ ലേലത്തില്‍ വിളിച്ചത്. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ആര്.ടി ഓഫിസുകളില്‍ ഇത്രവലിയ തുകക്ക് ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോകുന്നത് ആദ്യമാണ്. ഒരുലക്ഷത്തില്‍ തുടങ്ങിയ ലേലം ഒമ്പത് ലക്ഷത്തിലാണ് അവസാനിച്ചത്. ഘാനയിൽ ബിസിനസ് സ്ഥാപനം നടത്തുന്ന റഫീഖ് കഴിഞ്ഞ മാസം ഒമ്പതിനാണ് കാർ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.