കൊണ്ടോട്ടി മത്സ്യമാർക്കറ്റ് ജനവാസം കുറഞ്ഞിടത്തേക്ക് മാറ്റണമെന്ന്
text_fieldsകൊണ്ടോട്ടി: മൊത്തവിതരണ മത്സ്യമാർക്കറ്റ് ജനസാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ 'പാസ്ക്ക് കൊണ്ടോട്ടി' മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് മന്ത്രി, കലക്ടർ, ജില്ല പൊലീസ് മേധാവി അടക്കമുള്ളവർക്ക് നിവേദനം നൽകി.
നഗരസഭയിലെ ഏറെ ജനസാന്ദ്രതയുള്ള തൈത്തോട്ടം, മടത്തിൽതൊടു, മതംകുഴി, ചെരിപ്പങ്ങാടി, മേലങ്ങാടി പ്രദേശങ്ങൾ ഉൾപ്പെടുന്ന സ്ഥലത്താണ് മത്സ്യമൊത്ത വിതരണ മാർക്കറ്റ്. വേണ്ട വിധത്തിൽ മാലിന്യസംസ്കരണ സംവിധാനം ഇവിടെയില്ലെന്നും പരാതിയിൽ പറയുന്നു.
മാലിന്യം കൊണ്ടോട്ടി വലിയ തോട്ടിലേക്ക് തള്ളുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്നുണ്ട്. ദിനം പ്രതി 500ൽപരം വാഹനങ്ങൾ മാർക്കറ്റിൽ വന്നുപോകുന്നത് കാരണം കൊണ്ടോട്ടി തിരൂരങ്ങാടി റോഡിൽ ഗതാഗതതടസ്സം നേരിടുന്നുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
മാർക്കറ്റ് തുറക്കൽ: മുൻകരുതൽ സ്വീകരിക്കണമെന്ന്
കൊണ്ടോട്ടി: മൊത്തവിതരണ മത്സ്യമാർക്കറ്റ് കോവിഡ്-പരിസ്ഥിതി- ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തുറക്കാൻ പാടുള്ളൂ എന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി.
മണ്ഡലം പ്രസിഡൻറ് നൗഷാദ് ചുള്ളിയൻ, മുൻസിപ്പൽ പ്രസിഡൻറ് കെ.വി.റഷീദ്, എ.പി. ഹമീദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.