കൊണ്ടോട്ടി ഗവ. കോളജിന് 'നാക്' എ ഗ്രേഡ് അംഗീകാരം
text_fieldsകൊണ്ടോട്ടി: അക്കാദമിക രംഗത്തും ഭൗതിക സൗകര്യങ്ങളിലുമുള്ള മികവ് മുന്‍നിര്‍ത്തി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന് നാഷനല്‍ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷന് കൗണ്‍സിലിെൻറ എ ഗ്രേഡ് അംഗീകാരം. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ സര്‍ക്കാര്‍ കോളജാണ്. ഗുജറാത്തിലെ ജുനഗഡ് ഭക്തകവി നര്‍സിങ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രഫ. ചേതന്‍ കുമാര്‍ നന്ദിലാല്‍ ത്രിവേദി, പശ്ചിമബംഗാള്‍ മേധിനിപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാല പ്രഫ. മധു മംഗള്‍ പാല്, കന്യാകുമാരി അണ്ണാ വേളാങ്കണ്ണി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മരിയ ജോണ്‍ എന്നിവരുള്‍പ്പെട്ട സംഘം വിളയില്‍ പ്രവര്‍ത്തിക്കുന്ന കോളജിലെ അധ്യയന മികവും പഠന സാഹചര്യങ്ങളുമാണ് ഈ മാസം 21, 22 തീയതികളിൽ പ്രധാനമായും പരിശോധിച്ചിരുന്നത്.
കോളജില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കാനും ഇതോടെ അരങ്ങൊരുങ്ങുകയാണ്. അഞ്ച് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളുമാണ് നിലവിലുള്ളത്. 2013ല്‍ ചെറിയപറമ്പ് മദ്ഹറുല്‍ ഉലൂം മദ്റസയില്‍ ആരംഭിച്ച കോളജ് വിദ്യാപോഷിണി എയ്ഡഡ് ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ വിളയില്‍ പറപ്പൂരിലെ സ്കൂളിനടുത്ത താൽക്കാലിക കെട്ടിടത്തിലേക്കും പിന്നീട് സ്വന്തം കെട്ടിടത്തിലേക്കും മാറ്റുകയായിരുന്നു. 20 കോടിയോളം രൂപ ചെലവിലാണ് കെട്ടിട നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തമായി രൂപകല്പന ചെയ്ത ആപ് ഉപയോഗിച്ച് സമ്പൂര്‍ണ ഓണ്‍ലൈന്‍ ക്ലാസ് നടത്തിയ ജില്ലയിലെ ഏക കലാലയമെന്ന ഖ്യാതിയും കൊണ്ടാട്ടി ഗവ. കോളജിന് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.