പുതുവര്‍ഷത്തില്‍ 22 ഇന കര്‍മപദ്ധതികളുമായി കൊണ്ടോട്ടി നഗരസഭ
text_fieldsകൊണ്ടോട്ടി: നഗരത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭ 22 കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'ജനപക്ഷം, സദ്ഭരണം' പ്രമേയത്തിലാണു പദ്ധതികള്‍ നടപ്പാക്കുന്നത്.
മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തില്‍ നടന്ന പരിപാടി കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജനക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ രാഷ്ട്രീയ ചേരിതിരിവില്ലാതെ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും ജനപ്രതിനിധികള്‍ ഇതിനായി ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തൊഴില്‍ ഫെസ്റ്റ്, തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി, നഗരത്തെ പ്രകൃതി സൗഹൃദമായി വളര്‍ത്തല്‍, എഴുത്തും വായനയും പ്രോത്സാഹിപ്പിക്കാന്‍ അക്ഷരശോഭ പദ്ധതി, വനിത തൊഴില്‍ പരിശീലനം പ്രോത്സാഹിപ്പില്‍, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജന പദ്ധതി തുടങ്ങിയ പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്.
പൗരാവകാശ രേഖയുടെ പ്രകാശനവും പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്കുള്ള സഹായധന വിതരണവും ചടങ്ങില്‍ നടന്നു. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ശിഹാബ് ഐ.എ.എസ് മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഷ്റഫ് മടാന്‍ പദ്ധതികള്‍ വിശദീകരിച്ചു.
ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, എ. മുഹ്യിദ്ദീന് അലി, മിനിമോള്‍, റംല കൊടവണ്ടി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ആലിബാപ്പു, പി.വി.എ. ലത്തീഫ്, മുന്‍ നഗരസഭ ചെയര്മാന് സി. നാടികുട്ടി, നൗഷാദ് ചുള്ളിയന്‍, സെക്രട്ടറി ടി. അനുപമ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.