കോട്ടേംകുന്നിലെ നഗരസഭ മാലിന്യം നീക്കാൻ രണ്ടുദിവസത്തിനകം കരാർ
text_fieldsകൊണ്ടോട്ടി: കോട്ടേംകുന്നിലെ നഗരസഭ മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടിയാകുന്നു. രണ്ടുദിവസത്തിനകം മാലിന്യം നീക്കാൻ കോഴിക്കോട്ടുനിന്നുള്ള സ്വകാര്യ കമ്പനിയുമായി കരാർ െവക്കുമെന്ന് നഗരസഭ വികസന സമിതി അധ്യക്ഷൻ സി. മുഹമ്മദ് റാഫി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വന്ന കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണവും തുടർച്ചയായി വന്ന അവധി ദിനങ്ങളും കാരണമാണ് കാലതാമസം വന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യം നീക്കാന്‍ തയാറാകാത്ത നഗരസഭ നിലപാടിനെതിരെ ചൊവ്വാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. മുന്നൂറോളം ലോഡ് മാലിന്യമാണ് കോട്ടേംകുന്ന് മലയിലെ നഗരസഭയുടെ തന്ന അധീനതയിലുള്ള ഭൂമിയില്‍ തള്ളിയത്.
കോട്ടേംകുന്നിനെ ഡമ്പിങ് യാഡാക്കി മാറ്റിയ ഭരണസമിതിക്കെതിരെ നാട്ടുകാര്‍ രാഷ്ട്രീയം മറന്ന് സംഘടിച്ചിരുന്നു. സമരസമിതി രൂപവത്കരിച്ച് നിരവധി പ്രതിഷേധങ്ങളും സംഘടിച്ചിരുന്നു.
മാലിന്യം നിക്ഷേപിച്ചതോടെ സമീപത്തെ തോടുകളില്‍ മാലിന്യം കലരുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.