തദ്ദേശ തെരഞ്ഞെടുപ്പ്; കൊണ്ടോട്ടിയിൽ യു.ഡി.എഫ് ഒരുക്കം തുടങ്ങി
text_fieldsകൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പിന് കൊണ്ടോട്ടി മണ്ഡലത്തിൽ യു.ഡി.എഫ് ഒരുക്കം തുടങ്ങി.
ഈ മാസം 11, 12 തീയതികളിൽ പഞ്ചായത്ത് തലത്തിലും 15ന് ശേഷം ബൂത്ത് തലത്തിലും യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികളും മറ്റും ആസൂത്രണം ചെയ്യാന്‍ കെ.കെ. ആലിബാപ്പുവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.
മണ്ഡലത്തില്‍ വാഴയൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ബ്ലോക്ക് പഞ്ചായത്തും ജില്ല പഞ്ചായത്ത് ഡിവിഷനും യു.ഡി.എഫിെൻറ കൈയിലാണ്.
ഇതില്‍ മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകള്‍ മുസ്ലിം ലീഗ് ഒറ്റക്കാണ് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നഗരസഭ, വാഴക്കാട് എന്നിവടങ്ങളില്‍ മുന്നണി സംവിധാനം തെറ്റിച്ചാണ് മത്സരം നടന്നത്. പിന്നീട് രണ്ടിടങ്ങളിലും യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിച്ചു ഭരണം മുന്നണിയുടെ കൈയിലായി.
കൊണ്ടോട്ടി നഗരസഭയുടെ ആദ്യ തെരഞ്ഞെടുപ്പ് തന്നെ മുന്നണി ബന്ധം വഷളാകുന്ന തരത്തിലായിരുന്നു. മതേതര മുന്നണി രൂപവത്കരിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. സീറ്റ് വിഭജന കാര്യത്തിലടക്കമുള്ള കോണ്‍ഗ്രസ്-ലീഗ് തര്‍ക്കമാണ് കോണ്‍ഗ്രസ്, ഇടത് കൂട്ടുകെട്ടില്‍ മതേതരമുന്നണി പിറക്കുന്നതിലേക്കെത്തിയത്.
അങ്ങനെ കൊണ്ടോട്ടി നഗരസഭയുടെ പ്രഥമ ഭരണസമിതി ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്നുള്ള മതേതര മുന്നണിയുടെ നേതൃത്വത്തിലായി. രണ്ടേകാല്‍ വര്‍ഷം മാത്രമേ മതേതര മുന്നണി ഭരണസമിതിക്ക് ആയുസ്സുണ്ടായുള്ളൂ. ബന്ധം പുനഃസ്ഥാപിച്ച് ഭരണം യു.ഡി.എഫ് മുന്നണി കൈക്കലാക്കി. പുളിക്കല്‍, ചെറുകാവ് പഞ്ചായത്തുകളിലും മുന്നണി സംവിധാനത്തിൽ വിള്ളലുണ്ടായി.
നേതൃയോഗം ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് മടാന്‍, പി.എ. ജബ്ബാര്‍ ഹാജി, പി.കെ.സി. അബ്ദുറഹ്മാന്, കെ. ഷൗക്കത്തലി ഹാജി, പി.എ. അബ്ദുല്‍ അലി, ടി. ആലിഹാജി, പി. അഹമ്മദ് കബീര്‍, കെ.എം.എ റഹ്മാന്, കെ. അബ്ദുല്ലക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.