നികുതി പിരിവിന് അവധി നല്‍കാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍
text_fieldsകൊണ്ടോട്ടി: നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിരിക്കെ നികുതി പിരിവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍. പൊതുഅവധിയായ ഞായറാഴ്ചയും പെസഹ വ്യാഴം, ദുഖഃവെള്ളി ദിവസങ്ങളിലും നികുതികള്‍ ശേഖരിക്കാനായി പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ സജീവമാകും.
നികുതി വരുമാനം വർധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റ ഭാഗമായാണ് തീരുമാനം. കെട്ടിടയുടമകള്‍, വ്യാപാരികള്‍ തുടങ്ങിയവരില്‍നിന്ന് തദ്ദേശഭരണ കേന്ദ്രങ്ങളിലേക്ക് ലഭിക്കേണ്ട നികുതി തുക സമാഹരണം നൂറ് ശതമാനത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. നികുതി പിരിവ് വര്‍ധിക്കുന്നതോടെ തനത് ഫണ്ടിലേക്കുള്ള വരുമാനം കൂട്ടുകയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യം.
നികുതിയൊടുക്കാന്‍ അവധി ദിവസങ്ങളിലും അവസരമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിനകം ജനങ്ങളെ അറിയിച്ചിട്ടുണ്ട്. നികുതി പിരിവ് വര്‍ധനയിലൂടെ പ്രദേശികമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന ബോധവത്ക്കരണവുമായാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്.
സമയബന്ധിതമായി നികുതിയൊടുക്കുന്നവര്ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളും കുറവല്ല. അവധി ദിവസങ്ങളില്‍ നികുതി സമാഹരണത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും വകുപ്പ് തലത്തില്‍ ധാരണയുള്ളതയാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.