ലോറി വീട്ടിലേക്ക് മറിഞ്ഞു
text_fieldsകഴിഞ്ഞദിവസം മിനി ഊട്ടി റോഡില്‍ വീട്ടിലേക്ക് മറിഞ്ഞ
ചരക്കുലോറി
കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു. വീടിെൻറ സിറ്റൗട്ടും ബെഡ്റൂമും പാടേതകർന്നു. അപകടസമയം വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസമാണ് മിനി ഊട്ടിയിൽനിന്ന് എല്ലുപൊടി കയറ്റിവരുകയായിരുന്ന ചരക്കുലോറി നിയന്ത്രണംവിട്ട് പാഞ്ഞെത്തി വീടിെൻറ മതിലും തകർത്ത് മറിഞ്ഞത്. എൻ.എച്ച് കോളനി അങ്ങാടിക്ക് സമീപം പരേതനായ നരിക്കോടൻ ശശിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. ശശിയുടെ ഭാര്യയും കുട്ടികളും ഈ സമയം ബന്ധുവീട്ടിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ലോറിയുടെ മുൻഭാഗം ബെഡ്റൂമിലും പിൻഭാഗം വരാന്തയിലുമാണ്. വലിയ ലോഡുമായെത്തുന്ന വാഹനങ്ങൾ ഇവിടെ അപകടമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.