ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി:ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസില്‍ ഒരാള്‍ കരിപ്പൂർ പൊലീസിന്‍റെ പിടിയിലായി.ചിറയില്‍ സ്വദേശി മുഹമ്മദലി (45) ആണ് അറസ്റ്റിലായത്.സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
ഇതിൽ പ്രധാനിയാണ് മുഹമ്മദലിയെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം.വാക്‌സിന്‍ എടുക്കാനെത്തിയവര്‍ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് പരാതി.ആരോഗ്യപ്രവർത്തകർ കൊണ്ടോട്ടി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു ഒരു വിഭാഗം നാട്ടുകാർ ആരോഗ്യപ്രവർത്തകർക്കെതിരെ രംഗത്ത് വരികയും ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.