പെരുന്നാള്‍ ദിനത്തില്‍ ബാസിത്തിന്റെ ആഗ്രഹം നിറവേറി
text_fieldsകൊണ്ടോട്ടി: ശാരീരിക വെല്ലുവിളി നേരിടുന്ന ബാസിത്ത് പെരുന്നാള്‍ സുദിനത്തില്‍ തെൻറ ഏറ്റവും വലിയ ആഗ്രഹം നിറവേറിയ നിര്‍വൃതിയിലാണ്.
കാലുകള്‍ തളര്‍ന്ന കൊട്ടപ്പുറം ആല്പറമ്പിലെ ബാസിത്തിന് പഠനത്തിന് പോവാന്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ വേണമന്ന ആവശ്യമറിഞ്ഞ് മലപ്പുറം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള സ്വിങ് ചാരിറ്റബിള്‍ സൊസൈറ്റി ആഗ്രഹം നിറവേറ്റി നല്‍കിയത്.
ലക്ഷത്തോളം രൂപ വിലവരുന്ന വീല്‍ചെയര്‍ പെരുന്നാള്‍ സുദിനത്തില്‍ ബാസിത്തിന് നൽകി. സറീന ഹസീബ് വീല്‍ചെയര്‍ കൈമാറി. കടൂര്‍ അബ്ദുറഹ്മാന്‍ഹാജി, അഷ്റഫ് കള്ളാടിയില്‍, കെ.കെ. ഫൈസല്‍, ശംഷീര്‍ കരിമ്പന്‍, കെ.ടി. മുഹമ്മദ് കുട്ടി, സി.കെ. റഷീദ്, കെ.ഒ. സനൂബ്, കെ. നൗഫല്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.