സംരക്ഷണ സംവിധാനമില്ലാത്ത ട്രാന്‍സ്ഫോമറില്‍ നിന്ന് ഷോക്കേറ്റ് ഗര്‍ഭിണിയായ പശു ചത്തു
text_fieldsകൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തു സംരക്ഷണ സംവിധാനമില്ലാത്ത ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് ഗര്‍ഭിണിയായ പശു ചത്തു. കൊളത്തൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ട്രാന്‍സ്ഫോര്‍മറിനു സമീപം കെട്ടിയിട്ട സമീപവാസിയുടെ പശുവിനാണു ഷോക്കേറ്റത്. പശുവിനെ ചത്ത നിലയില്‍ നാട്ടുകാരാണു കണ്ടെത്തിയത്. ഇതോടെ സുരക്ഷ ക്രമീകരണങ്ങളില്ലാതെ സ്ഥാപിച്ച ട്രാന്സ്ഫോര്മറിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകുന്ന കൊളത്തൂര്‍ ജങ്ഷനു സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല.
മൂന്നു ഭാഗങ്ങളില്‍ സുരക്ഷ വേലിയുണ്ടെങ്കിലും പിന്‍വശത്തു സുരക്ഷ ക്രമീകരണങ്ങളില്ല. ഇതുവഴി പശുവെത്തിയതാകാം അപകട കാരണമെന്നാണു കരുതേണ്ടത്. ഇതു കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മേഖലയില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഉൾപ്പെടെയുള്ള വൈദ്യുതി വകുപ്പിെൻറ സംവിധാനങ്ങള്‍ സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.