കരിപ്പൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനഃസ്ഥാപിക്കാനായി സമരം
text_fieldsകൊണ്ടോട്ടി: ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിപ്പൂരില്‍ നടന്ന ജനകീയ നില്‍പ് സമരത്തില്‍ പ്രതിഷേധമിരമ്പി. കരിപ്പൂര്‍ ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍റെയും ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച കരിപ്പൂര്‍ ഹജ്ജ് എംബാർക്കേഷന്‍ ആക്ഷന്‍ ഫോറമാണ് സമരത്തിന് തുടക്കമിട്ടത്.
ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി വിശിഷ്ടാതിഥിയായി. ആക്ഷന്‍ ഫോറം ചെയര്‍മാന്‍ പി.ടി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ഷെജിനി ഉണ്ണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി. മുഹമ്മദലി, മലയില്‍ അബ്ദുറഹ്മാന്‍, ജമീല, നഗരസഭ പ്രതിപക്ഷ നേതാവ് കോട്ട ശിഹാബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, നഗരസഭ കൗണ്‍സിലര്‍ റഹ്മത്തുല്ല, ജമാല്‍ കരിപ്പൂര്‍, ആക്ഷന്‍ ഫോറം കണ്‍വീനര്‍ പി. അബ്ദുറഹ്മാന്‍ ഇണ്ണി, മുന്‍ ഹജ്ജ് കമ്മിറ്റി മെംബര്‍ എച്ച്. മുസമ്മില്‍ ഹാജി, മലബാര്‍ ഡെവലപ്‌മെന്‍റ് ഫോറം ചെയര്‍മാന്‍ കെ.എം. ബഷീര്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ് റാഫി ദേവസ്യ, എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് മെംബര്‍ ടി.പി.എം ഹാഷിര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഷാദി മുസ്തഫ, പറമ്പാടന്‍ അബ്ദുല്‍ കരീം, ആരിഫ് ഹാജി, കെ.പി. ശമീര്‍, ചുക്കാന്‍ ബിച്ചു, കെ. ഇബ്രാഹിം, മംഗലം സന്‍ഫാരി, ശരീഫ് മണിയാട്ടുകുടി, ഹനീഫ പുളിക്കല്‍, പി. അബ്ദുല്‍ അസീസ് ഹാജി, ഇ.എം. റഷീദ്, സി.പി. നിസാര്‍, ഇ.കെ. അബ്ദുല്‍ മജീദ്, പി.എ. ബീരാന്‍ കുട്ടി, പി.പി. മുജീബ് റഹ്മാന്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.