Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightയു​വ​തി​യെ ബൈ​ക്കി​ൽ...

യു​വ​തി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ര്‍ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍

text_fields
bookmark_border
muhammed favas
cancel
camera_alt

മു​ഹ​മ്മ​ദ് ഫ​വാ​സ്‌

കൊ​ണ്ടോ​ട്ടി: സ്‌​കൂ​ട്ട​റി​ല്‍ പോ​യ യു​വ​തി​യെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി മു​തു​പ​റ​മ്പ് പ​ര​ത​ക്കാ​ട് വീ​ട്ടി​ച്ചാ​ലി​ല്‍ കെ.​വി. മു​ഹ​മ്മ​ദ് ഫ​വാ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു മോ​ഷ​ണ കേ​സി​ല്‍ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മും​ബൈ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഫ​വാ​സി​നെ റി​മാ​ന്‍ഡ് ചെ​യ്തു.

2023 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തം​ഗം അ​ഷ്‌​റ​ഫി​ന്റെ മ​രു​മ​ക​ള്‍ മ​നീ​ഷ പ​ര്‍വീ​നെ (27) ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്ന് വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ച്ച് മാ​ല​യ​ട​ക്കം ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്ന പ്ര​തി ഉ​പേ​ക്ഷി​ച്ച ബൈ​ക്ക് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം മ​റ്റൊ​രു മോ​ഷ​ണ കേ​സി​ല്‍ കോ​ട​ഞ്ചേ​രി പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഫ​വാ​സ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ഫ​വാ​സി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞു​വെ​ക്കു​ക​യും മും​ബൈ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery CaseMalappuram News
News Summary - Robbery Case
Next Story