സോളിഡാരിറ്റി ഏരിയ സമ്മേളനം
text_fieldsസോളിഡാരിറ്റി കൊണ്ടോട്ടി ഏരിയ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ആര്‍. യൂസുഫ്
സംസാരിക്കുന്നു
കൊണ്ടോട്ടി: ആധുനിക ഇന്ത്യയുടെ നിർമിതിയില്‍ മുസ്‌ലിംങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ആര്‍. യൂസുഫ്. സോളിഡാരിറ്റി ഏരിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ബഷീര്‍ തൃപ്പനച്ചി പ്രമേയം വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് പി.പി. ഷഫാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാന്‍ കോഴിക്കോടന്‍, സോളിഡാരിറ്റി ഏരിയ സമിതി അംഗം പി.എ. റമീം, എസ്.ഐ.ഒ ഏരിയ സമിതി അംഗം മെഹര്‍ സമീഹ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പി. മുഹമ്മദ് ജസീല്‍, സലീഖ് അഹമ്മദ്, വി. സമീര്‍ അലി, കെ.എം. മുഹമ്മദ് യാസിര്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. റാലിയും സംഘടിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.