എസ്.ആർ. രവീന്ദ്രെൻറ ഓർമപ്പുസ്തകം പുറത്തിറങ്ങി
text_fieldsകൊണ്ടോട്ടി: പ്രമുഖ നാടകകൃത്തും ചിത്രകാരനും നടനുമായ പുളിക്കൽ എസ്.ആർ. രവീന്ദ്രെൻറ ഓർമപ്പുസ്തകം 'അരുത് ഓർമിക്കരുത് എന്ന് ഒസ്യത്തുണ്ടായിരുന്നു' ഗ്രന്ഥം പുറത്തിറങ്ങി. 224 പേജുകളുള്ള പുസ്തകത്തിൽ അദ്ദേഹത്തിെൻറ ജീവിതവും സാഹിത്യ സംഭാവനകളും മറ്റും പ്രമുഖർ പങ്കുവെക്കുന്നുണ്ട്. മാധ്യമ പ്രവർത്തകൻ വഹീദ്സമാൻ ചീഫ് എഡിറ്ററും മജീദ് ബക്കർ മാനേജിങ് എഡിറ്ററുമായ ഗ്രന്ഥം എസ്.ആർ. രവീന്ദ്രെൻറ ഒന്നാം ചരമ ദിനമായ ബുധനാഴ്ച പ്രകാശനം ചെയ്തു.
സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എസ്.ആറിെൻറ പത്നി ലതിക ടീച്ചർക്ക് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. തിരക്കഥാകൃത്ത് ഹംസ കൈനിക്കര, മജീദ് ബക്കർ, നാസർ വർണിക, സുരേഷ് നീറാട്, പി.വി. ഹസീബ് റഹ്മാൻ, യശോദരൻ, എസ്. രാജ ശേഖരൻ പിള്ള, എസ്. ആറിെൻറ മക്കളായ എസ്.ആർ. ആതിര, ആവണിദേവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.