പ്രവാസിയില്‍ നിന്ന് പണവും സ്വര്‍ണവും കവർന്ന ഗുണ്ട തലവന്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: പ്രവാസിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ കുപ്രസിദ്ധ ഗുണ്ട നേതാവ് പിടിയില്‍. തൃശൂര്‍ സ്വദേശി നെടുപുഴ റൈഗനെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ സഹായത്തോടെ കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ കുന്നംകുളം സ്വദേശി വിനില്‍ എന്ന പുള്ളുവിനേയും പിടികൂടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് ദുബൈയില്‍ നിന്നെത്തിയ കോട്ടക്കല്‍ സ്വദേശിയെ ആക്രമിച്ച് പണവും സ്വർണവും കവർന്നെന്നാണ് കേസ്.
ഈ കേസില്‍ പ്രതിയും കൊലപാതകം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളുമായ റൈഗന്‍ വീണ്ടും മോഷണത്തിനിറങ്ങിയപ്പോഴാണ് പൊലീസ് സംഘം വെള്ളിയാഴ്ച പുലർച്ച തൃശ്ശൂരിലെ ഒളിത്താവളത്തില്‍ സാഹസികമായി പിടികൂടിയത്. ഡിവൈ.എസ്.പി കെ. അഷ്‌റഫിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ് കാര്യോയോട്ട്, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, രതീഷ് ഒളിയന്‍, കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ് ദാസ്, പമിത്ത്, രാജേഷ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.