തനിമ കലാസാഹിത്യ വേദി സാംസ്കാരിക സംഗമം
text_fieldsകൊണ്ടോട്ടി: ആധുനിക കേരളം കണ്ട അന്താരാഷ്ട്ര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മാധ്യമപ്രവർത്തകൻ സമീൽ ഇല്ലിക്കൽ. തനിമ കലാസാഹിത്യ വേദി കൊണ്ടോട്ടി ചാപ്റ്റർ കരിപ്പൂരിൽ സംഘടിപ്പിച്ച 'മലബാർ സമരം: വാരിയൻകുന്നെൻറ ലോകം' സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെമ്പാൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ചേക്കു കരിപ്പൂർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുറഹ്മാൻ, വാർഡ് അംഗം ജമാൽ കരിപ്പൂർ, ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൽ വഹാബ്, തനിമ ജില്ല പ്രസിഡൻറ് മെഹർ മൻസൂർ, സത്യൻ പുളിക്കൽ, ഡോ. പി.കെ. ഫൈസൽ, കെ.കെ. അബ്ദുൽ ജബ്ബാർ, സുരേഷ് പറമ്പൻ, അഫ്സൽ ഐക്കരപ്പടി, സി.പി. കുട്ടിമാൻ, സി.പി. റാഫി, ഇഖ്ബാൽ മുള്ളുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. രഹന പി. സലാം, റുവ ഹനാൻ എന്നിവർ ഗാനമവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.