കരിപ്പൂർ വിമാനത്താവളത്തിെൻറ അതിര് നിർണയിച്ചു നൽകി
text_fieldsകൊണ്ടോട്ടി: താലൂക്ക് സർവേ വിഭാഗം നടത്തിയ സർവേ പ്രകാരം കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും കരിപ്പൂർ വിമാനത്താവളവുമായി അതിരിടുന്ന പ്രദേശം അടയാളപ്പെടുത്തി നൽകി. വിമാനത്താവള ടെർമിനലിനു പുറമെയുള്ള ഭാഗങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കിലും ടെർമിനലിലെയും റൺവേയിലുമുള്ള ഭാഗങ്ങളിലെ അതിരുകൾ രേഖപ്പെടുത്തുന്ന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ഇരു തദ്ദേശ സ്ഥാപനങ്ങളും വിമാനത്താവളവുമായി പങ്കിടുന്ന അതിർത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന് കൊണ്ടോട്ടി നഗരസഭ ആവശ്യപ്പെട്ടതു പ്രകാരമാണ് പുതിയ സർവേ നടത്തി അതിര് മാർക്ക് ചെയ്തത്.
വിമാനത്താവളത്തിലൂടെ ലഭിക്കുന്ന നികുതി വരുമാനമാണ് അതിർ തർക്കത്തിന് ഇടയാക്കിയത്.
വിമാനത്താവളത്തിെൻറ പേരും പെരുമയും കൊണ്ടോട്ടിക്കും എന്നാൽ, നികുതി വരുമാനം പള്ളിക്കൽ പഞ്ചായത്ത് കൊണ്ടുപോകുന്നുവെന്നും നഗരസഭ നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച് നടത്തിയ സർവേ പ്രകാരം നിലവിൽ പള്ളിക്കൽ പഞ്ചായത്ത് കെട്ടിട നികുതിയും തൊഴിൽ നികുതിയും വാങ്ങിക്കൊണ്ടിരിക്കുന്ന ഫയർ സ്റ്റേഷനും അന്താരാഷ്ട്ര ടെർമിനലിെൻറ പുതുതായി നിർമിച്ച കെട്ടിടമുൾപ്പെടെ ടെർമിനലിെൻറ 35 ശതമാനത്തിലധികം ഭാഗവും കാർഗോ കോംപ്ലക്സിെൻറ വലിയൊരു ഏരിയയും കൊണ്ടോട്ടി നഗരസഭ പരിധിയിൽ ആണെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
ഇതോടെ കൊണ്ടോട്ടി നഗരസഭക്ക് കെട്ടിട നികുതി ഇനത്തിലും തൊഴിൽ നികുതി ഇനത്തിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാവുമെന്നും നഗരസഭ ഭരണസമിതി അവകാശപ്പെട്ടു.
വിമാനത്താവള ലാൻഡ് മാനേജർ നാരായണെൻറ സാന്നിധ്യത്തിൽ കൊണ്ടോട്ടി നഗരസഭ ഓവർസിയർ അബ്ദുൽ നാസർ, റവന്യൂ ഇൻസ്പെക്ടർ സന്തോഷ് ബാബു, കൊണ്ടോട്ടി താലൂക്ക് സർവേയർമാരായ ഉണ്ണികൃഷ്ണൻ, ഷൈജു, സ്മിത്ത് തുടങ്ങിയവരാണ് മാർക്കിങ് പ്രവൃത്തികൾ പൂർത്തീകരിച്ചത്. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗവുമായുള്ള കൂടിക്കാഴ്ചയിൽ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് മടാൻ, മുഹിയുദ്ദീൻ അലി, നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ, കൗൺസിലർമാരായ കെ.പി. ഫിറോസ്, വി.കെ. ഖാലിദ്, പി.പി. റഹ്മത്തുല്ല, വെട്ടോടൻ അലി, ഫാറൂഖ് ചൊക്ലി, അബ്ദുറസാഖ്, സുഹൈറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.