കൊണ്ടോട്ടിയിലെ കുടിവെള്ള പദ്ധതികള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കും
text_fieldsകൊണ്ടോട്ടി: മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ധാരണ. മലപ്പുറത്ത് ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ജൽജീവന്‍ മിഷന്, ചീക്കോട് കുടിവെള്ള പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ചീക്കോട് ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളുടെ പ്രവൃത്തികള്‍ പകുതിയിലധികം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. എന്നാല്‍, ജൽജീവന്‍ മിഷെൻറ ഭാഗമായ 18 കോടി രൂപയുടെയും സ്റ്റേറ്റ് പ്ലാനിങ് വിഭാഗത്തിെൻറ 10 കോടിയുടെയും പ്രവൃത്തികള്‍ക്കുള്ള ടെൻഡറുകള്‍ മൂന്നുതവണ ക്ഷണിച്ചിട്ടും ആരും എടുത്തില്ല.
അവശ്യ വസ്തുക്കളുടെ വിലയേറിയ സാഹചര്യത്തില്‍ പുതിയ ടെൻഡര്‍ വിളിക്കാനാണ് വകുപ്പുതല തീരുമാനം. ഇതിന് സാങ്കേതികാനുമതിയായിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.
ചീക്കോടിന് പുറമെ ടെൻഡര്‍ റദ്ദാക്കിയ മുതുവല്ലൂര്‍ പഞ്ചായത്തിലെ രണ്ടാംഘട്ടവും കൊണ്ടോട്ടി നഗരസഭയിലെ അവസാന ഘട്ടവും ഇതോടൊപ്പം റീടെൻഡര്‍ ചെയ്യും. ജലസംഭരണികളുടെ പ്രവൃത്തികളും ഇതിനൊപ്പം പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി. ഫാത്ത്മത്ത് സുഹ്റാബി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എളങ്കയില്‍ മുംതാസ്, ബാബുരാജ്, പി.കെ. അബ്ദുല്ലക്കോയ, ടി.പി. വാസുദേവന്‍, അബ്ദുറഹ്മാന് എന്നിവരും ജനപ്രതിനിധികളായ സഹീദ്, മൊയ്തീന് അലി, വാട്ടര്‍ അതോറിട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രസാദ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ സുരേഷ് ബാബു, അന്‍സാര്‍, ജീവനക്കാരായ പി.ടി. നാസര്‍, റഷീദലി, രായിൻകുട്ടി എന്നിവരും പങ്കെടുത്തു.
കുടിവെള്ള പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂർവ സ്ഥിതിയിലാക്കണം –എം.എല്‍.എ
കൊണ്ടോട്ടി: കുടിവെള്ള പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ പൂർവ സ്ഥിതിയിലാക്കാൻ പ്രത്യേക പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. നിയമസഭയില്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനെ തുടര്‍ന്ന് ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കാൻ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു.
മലപ്പുറത്ത് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മണ്ഡലത്തിലെ നിലവില്‍ പ്രവൃത്തി നടക്കുന്ന പൊതുമരാമത്ത്, ദേശീയപാത റോഡുകളില്‍ ജലവിതരണ പൈപ്പുകള്‍ ഉടന്‍ സ്ഥാപിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.