വിടപറഞ്ഞത് കൊട്ടൂക്കര സ്കൂളിെൻറ സ്വന്തം കെ.പി സാർ
text_fieldsകൊണ്ടോട്ടി: കഴിഞ്ഞദിവസം അന്തരിച്ച ദേശീയ അധ്യാപക അവാർഡ് ജേതാവും കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ് റിട്ട. പ്രധാനാധ്യാപകനുമായ മണ്ണാരിൽ കെ.പി. അഹമ്മദ് മാസ്റ്ററുടെ വിയോഗം നാട്ടുകാർക്കും വിദ്യാർഥികൾക്കും െനാമ്പരമായി. കൊട്ടൂക്കര സ്കൂളിെൻറ കഴിഞ്ഞ നാലര പതിറ്റാണ്ടിെൻറ ചരിത്രത്തിന് സാക്ഷ്യം വഹിച്ച വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും കെ.പി സാർ സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ചരിത്ര വിജയം നൽകിയ അധ്യാപകനായിരുന്നു.
20 വർഷം സോഷ്യൽ സയൻസ് അധ്യാപകനായും 1996 മുതൽ 2006 വരെ പ്രധാനാധ്യാപകനായും ഹയർ സെക്കൻഡറി പ്രിൻസിപ്പലായും സേവനം ചെയ്ത് സ്കൂളിനെ ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രശസ്തമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. ഇതിനുള്ള അംഗീകാരമായി 2003ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം സമ്മാനിച്ചു. തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിൽ മാനേജ്മെൻറ്, പി.ടി.എ, സ്റ്റാഫ് സംയുക്ത അനുശോചന യോഗം നടക്കും. തിങ്കളാഴ്ച സ്കൂൾ നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകൻ പി.കെ. സുനിൽകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.