വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. സ്വര്‍ണം കടത്തിവന്നയാള് വീട്ടിലേക്ക് പോകുംവഴി കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണം കവർന്ന കേസിലാണ് മുഖ്യപ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അച്ചിതൊടിപറമ്പ് ഷാനിദിനെ (31) കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ. ബിജുവിെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2019 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്തിവന്ന ആള് വിമാനമിറങ്ങി പുലർച്ച വീട്ടിലേക്ക് പോകുംവഴി കാറില്‍ വന്ന കവര്‍ച്ച സംഘം കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളം ഭാഗത്ത് െവച്ച് കാറിടിച്ച് രണ്ടര കിലോ സ്വര്‍ണം കവരുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം എട്ടായി.
കൂട്ടാളികളെ പിടികൂടിയതറിഞ്ഞ് ചൈനയിലേക്ക് കടന്ന പ്രതി അവിടെ കോവിഡ് പരന്നതോടെ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കേസില്‍ സ്വര്‍ണം വിൽപന നടത്തിയ പ്രതികളെ പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.