ചേർത്തുനിർത്തലിന്‍റെ കഥകൾ പങ്കുവെക്കാൻ അവര്‍ ഒത്തുകൂടി
text_fieldsകൊണ്ടോട്ടി: കുടുംബനാഥന്മാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് തണലേകി കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി കള്‍ചറല്‍ സെന്ററിന് കീഴിലെ ഓര്‍ഫന്‍ കെയര്‍ പദ്ധതിയിലെ രക്ഷിതാക്കളുടെ സംഗമം ശ്രദ്ധേയമായി. ആയിരത്തിലധികം കുടുംബാംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. കുടുംബനാഥന്‍ നഷ്ടപ്പെട്ട കുട്ടികളെ മാതാക്കളുടെ തണലില്‍ സ്വന്തം വീടുകളില്‍തന്നെ നിര്‍ത്തി വിദ്യാഭ്യാസം നല്‍കാന്‍ ആവശ്യമായ പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കി സംരക്ഷിക്കുന്ന പദ്ധതിയാണ് ഓര്‍ഫന്‍ കെയര്‍. നിലവില്‍ സ്‌കോളഷിപ് നല്‍കുന്ന 1,020 കുടുംബങ്ങളിലെ മാതാക്കളാണ് സംഗമത്തില്‍ പങ്കെടുത്തത്. അനുഭവങ്ങള്‍ പങ്കുവെച്ചും പരസ്പരം ആശ്വസിപ്പിച്ചും ഇവർ ചടങ്ങിനെ ധന്യമാക്കി.
സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ഡോ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മച്ചിങ്ങലകത്ത് ബഷീര്‍, പി.കെ. അസ്ലം, വി.പി. ഫസീല, ഹസീന എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്‌കോളർഷിപ്പും വസ്ത്രവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.