രണ്ട് കോടിയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ
text_fieldsകൊണ്ടോട്ടി: വിപണിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ. പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റും കോന്നി ഇരവോൺ സ്വദേശിയുമായ പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), തൃശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58), പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്.
ഫ്ലാസ്കിൽ ഒളിപ്പിച്ചനിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വിൽപന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയെതന്ന് പറയുന്നു.
ഇവർക്ക് വിഷം എത്തിച്ചുനൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന് കൈമാറും. മലപ്പുറം ജില്ല െപാലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്.ഐ ഫദൽ റഹ്മാനും ചേർന്നാണ് പ്രതികളെ പിടികൂടിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.