കൊണ്ടോട്ടി മേഖലയിൽ അസാധാരണ ശബ്ദം; കാരണം വ്യക്തമായില്ല
text_fieldsകൊണ്ടോട്ടി (മലപ്പുറം): മേഖലയിൽ ശനിയാഴ്ച രാത്രി അസാധാരണമായ ശബ്ദം അനുഭവപ്പെട്ട സംഭവത്തിൽ റവന്യൂ അധികൃതർ അന്വേഷണം നടത്തി. തഹസിൽദാർ പി. ചന്ദ്രെൻറ നേതൃത്വത്തിൽ ഭൂരേഖ തഹസിൽദാർ എൻ. മോഹനൻ, നെടിയിരുപ്പ് വില്ലേജ് ഓഫിസർ അച്യുതൻ, ചോലമുക്ക് കൗൺസിലർ ആസിഫ് എന്നിവരാണ് മൂച്ചിക്കുണ്ട് കോളനി, അരിമ്പ്ര, കോട്ടാശ്ശേരി മേഖലയിൽ സന്ദർശനം നടത്തിയത്.
ശനിയാഴ്ച രാത്രി കൊണ്ടോട്ടി, നെടിയിരുപ്പ്, മൊറയൂർ മേഖലയിലാണ് ഭൂചലനമെന്ന് സംശയിക്കുന്ന തരത്തിൽ വൻ ശബ്ദം അനുഭവപ്പെട്ടത്. ശബ്ദത്തിെൻറ തീവ്രതയിൽ ജനലുകൾക്കും വാതിലുകൾക്കും തരിപ്പ് അനുഭവപ്പെട്ടിരുന്നു. പരിഭ്രാന്തരായ നാട്ടുകാർ അർധരാത്രി വീടിന് പുറത്തിറങ്ങി റോഡിൽ തടിച്ചുകൂടിയിരുന്നു. ശബ്ദത്തിെൻറ കാരണം വ്യക്തമായിട്ടില്ല. വിഷയം സംബന്ധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.