കൊണ്ടോട്ടിയില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വസീഫ്
text_fieldsമലപ്പുറം ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. വസീഫ് കൊണ്ടോട്ടി നിയോജക
മണ്ഡലത്തില്‍ നടത്തിയ പ്രചാരണം
കൊണ്ടോട്ടി: വേനല്‍ച്ചൂട് വകവെക്കാതെ തുടരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ടോട്ടിയിലെ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് മലപ്പുറം ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. വസീഫ്. വ്യാഴാഴ്ച കൊണ്ടോട്ടി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാര്‍ഥി പര്യടനം. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ ആരംഭിച്ച പര്യടനം പുളിക്കല്‍, വാഴക്കാട് പഞ്ചായത്തുകള്‍ പിന്നിട്ട് റോഡ് ഷോകളോടെയാണ് പൂര്‍ത്തിയായത്.
രാവിലെ നെടിയിരുപ്പിലാണ് സ്ഥാനാര്‍ഥിയും സംഘവും ആദ്യമെത്തിയത്. പിന്നീട് കൊണ്ടോട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. ഉച്ചയോടെ നഗരമധ്യത്തിലെ മാര്‍ക്കറ്റില്‍ എത്തിയ വസീഫിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. തൊഴിലാളികളെയും വ്യാപാരികളെയും മാര്‍ക്കറ്റിലെത്തിയ സാധാരണക്കാരെയും നേരില്‍ക്കണ്ട് രാഷ്ട്രീയാവസ്ഥകള്‍ ചര്‍ച്ച ചെയ്തു. കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിലെ കെ.ടി. റഹ്മാന് തങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിര്യാതനായ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമായ യു.എ. കലാനാഥന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
വൈകിട്ട് എടവണ്ണപ്പാറ, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ റോഡ്ഷോ നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം. പ്രമോദ് ദാസ്, ഏരിയ സെക്രട്ടറി പി.കെ. മോഹന്‍ദാസ്, ശ്രീനിവാസന്, നജുമുദീന്, ഹബീബ് റഹ്മാന് എന്നിവര്‍ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.