'വി.എം. കുട്ടി അധ്യാപനത്തിലും കല കണ്ടെത്തിയ പ്രതിഭ'
text_fieldsകൊണ്ടോട്ടി: അധ്യാപനത്തിലും കല കണ്ടെത്തിയ അതുല്യ പ്രതിഭയായിരുന്നു വി.എം. കുട്ടിയെന്ന് ശിഷ്യരും സഹ അധ്യാപകരും. ഗായകന് വി.എം. കുട്ടിയുടെ അധ്യാപക ജീവിതം അനുസ്മരിച്ച് ശിഷ്യരും സഹപ്രവര്‍ത്തകരും അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ച കുളത്തൂര്‍ എ.എം.എല്‍.പി സ്കൂളിലാണ് ഒത്തുകൂടിയത്. പഠനത്തിനൊപ്പം പാട്ടും പറച്ചിലുമായി ക്ലാസ് മുറികളില്‍ നിറഞ്ഞ വ്യത്യസ്തനായ അധ്യാപകനെക്കുറിച്ച് ശിഷ്യര്‍ വാചാലരായി.
തനിമ കല സാഹിത്യ വേദി കൊണ്ടോട്ടി ചാപ്റ്ററും സ്കൂള്‍ പി.ടി.എയും സംയുക്തമായാണ് വേറിട്ട അനുസ്മരണ പരിപാടി ഒരുക്കിയത്. വി.എം. കുട്ടിയുടെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത സദസ്സും വി.എം. കുട്ടി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വിദ്യാലയത്തില്‍ ഒരുക്കി. തനിമ കല സാഹിത്യ വേദി ജില്ല പ്രസിഡൻറ് മെഹര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ചേക്കു കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു.
സഹപ്രവര്‍ത്തകയായ രത്നമ്മ ടീച്ചര്‍, മാപ്പിള കല അക്കാദമി അംഗം എം.കെ. ജയഭാരതി, പി.ടി.എ പ്രസിഡൻറ് അബ്ദുല്‍ അസീസ്, പ്രധാനാധ്യാപിക ആയിശ, നഗരസഭ കൗണ്‍സിലര്‍മാരായ അബ്ദുല്‍ റസാഖ്, അലി വട്ടോടന്, അബു ഹാജി കോപ്പിലാന്‍, അയമു മുക്കോളി, യൂസുഫ് കുളത്തൂര്‍, മജീദ്, ജമീല പേരൂരന്, മുജീബ് സഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഗീത സദസ്സില്‍ എന്‍.വി. തുറക്കല്‍, രാജന് പള്ളിക്കല്‍ ബസാര്‍, സിദ്ദീഖ് കുളത്തൂര്‍, എം.കെ. ജയഭാരതി, ലുബൈബ ലുബി, ഫര്ഹാന് വേങ്ങര, മൈമൂന തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.