ജൈവകൃഷിയിൽ വിജയംകൊയ്ത് യുവ സംരംഭകൻ
text_fieldsകൊണ്ടോട്ടി: മണ്ണിൽ വിയർപ്പൊഴുക്കിയപ്പോൾ മുഹമ്മദ് ഉനൈസിന് മണ്ണ് നൽകിയതാകാട്ടെ പൊന്നുംവിളകളും. കൊട്ടുകര സ്വദേശി പള്ളിയാളിയിൽ കാരി മുഹമ്മദ് ഉനൈസാണ് ജോലിത്തിരക്കിനിെട വീണുകിട്ടുന്ന സമയം വെറുതെ കളയാതെ മണ്ണിൽ പണിയെടുത്ത് ജൈവകൃഷിയിൽ വിജയംകൊയ്തെടുത്തത്.
മോങ്ങം പാത്തിപ്പാറ അത്തിക്കച്ചാല് പറമ്പിലെ അര ഏക്കറലധികം സ്ഥലത്താണ് വിവധതരം പച്ചക്കറികൾ ഈ യുവ സംരംഭകൻ കൃഷിചെയ്തിരിക്കുന്നത്. ടൈൽസ്- സാനിറ്ററി മേഖലയിലെ സംരംഭകനായ ഉനൈസ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം ഉഴുതുമറിച്ച് കൃഷിഭൂമിയാക്കി മാറ്റിയത്. സഹായത്തിനായി സഹോദരനും മാധ്യമപ്രവർത്തകനുമായ അൻസാറും കൂടെയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂർണമായും ഇരുവരും കൃഷിയിലേക്ക് തിരിഞ്ഞു.
വളാഞ്ചേരിയിലാണ് ഉനൈസിെൻറ സ്ഥാപനം. പയര്‍, വെണ്ട, വഴുതന, ചുരങ്ങ, മത്തന്‍, കുമ്പളം, ചീര തക്കാളി, ഇഞ്ചി, മഞ്ഞള്‍, കപ്പ, വാഴ തുടങ്ങിയവയാണ് പ്രധാനമായും കൃഷി.
പൂക്കോട്ടൂര്‍ കൃഷി ഓഫിസര്‍ കെ. അഞ്ജലിയുടെ പിന്തുണയുമുണ്ട്. കഴിഞ്ഞവര്‍ഷം കുറ്റിപ്പയര്‍ കൃഷി ഇറക്കിയിരുന്നു. മികച്ച വിളവ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.