പറപ്പൂരിലെ ആതിരക്കും കുടുംബത്തിനും വീടൊരുങ്ങുന്നു
text_fieldsകോട്ടക്കൽ: വീടിെൻറ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിഞ്ഞിരുന്ന പറപ്പൂരിലെ ബിരുദധാരിയായ ആതിരക്കും കുടുംബത്തിനും വീടൊരുങ്ങുന്നു. 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് നാടേറ്റെടുത്ത കുടുംബത്തിെൻറ വീടിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആതിരയുടെ പിതാവ് വേലായുധനാണ് കുറ്റിയടിക്കല്‍ നിര്‍വഹിച്ചത്. ഏതുനിമിഷവും നിലംപൊത്താവുന്ന ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് മൂന്നംഗ കുടുംബം കഴിഞ്ഞിരുന്നത്. ദുരവസ്ഥ മനസ്സിലാക്കി ചേർത്ത് പിടിക്കാന്‍ ഒരു നാടൊന്നാകെ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിൽ ആതിര സ്വപ്ന ഭവന പദ്ധതി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചായിരുന്നു തുടക്കം. നാടിെൻറ നാനാഭാഗത്തുനിന്നുള്ളവരും ആതിരയുടെ സഹപാഠികളുമടക്കമുള്ളവര്‍ സഹായഹസ്തങ്ങള്‍ നൽകിയതോടെ ആദ്യഘട്ടം കടന്നിരിക്കുകയാണ് കമ്മിറ്റി. അഞ്ച് മാസങ്ങള്‍ക്കിപ്പുറം പറപ്പൂര് കിഴക്കേക്കുണ്ടില്‍ 650 ചതുരശ്രയടിയിലാണ് വീട് നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, ബാത്ത് റൂം, അടുക്കള, ഹാള്‍ അടങ്ങുന്നതാണ് വീട്. 10 ലക്ഷത്തോളം രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്.
നേരത്തേയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ പണമടക്കം ഉൾപ്പെടുത്തിയാണ് പുതിയ വീട് നിർമിക്കുന്നത്. ചടങ്ങിൽ ആതിര, മാതാവ് ലീല, വാര്‍ഡ് അംഗം ഇ. സുലൈമാന്‍, ആതിര സ്വപ്ന ഭവന പദ്ധതി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് പറപ്പൂര് പഞ്ചായത്ത് പ്രസിഡൻറ് സലീമ വീടിെൻറ തറക്കല്ലിടല്‍ നിർവഹിക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.