സി.ബി.എസ്.ഇ സഹോദയ ജില്ല കലോത്സവം; 917ന്റെ മികവില്‍ കോട്ടക്കല്‍ സേക്രഡ് സ്കൂള്‍
text_fieldsകോട്ടക്കല്‍: നടനവിസ്മയങ്ങളാലും ചടുലതാളങ്ങളാലും കൗമാരങ്ങള്‍ അഴക് വിരിയിച്ച സി.ബി.എസ്.ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് റീജ്യന് ജില്ല കലോത്സവ കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആതിഥേയരായ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കൻഡറി സ്കൂള്‍.
രാത്രി വൈകി മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 917 പോയന്റ് നേടിയാണ് സേക്രഡ് കലാകിരീടം ചൂടിയത്. 874 പോയന്റ് നേടി കുറിപ്പുറം എം.ഇ.എസ് കാമ്പസ് സ്കൂള്‍ രണ്ടും 697 പോയന്റ് നേടി പുത്തനങ്ങാടി സെന്റ് ജോസഫ് സീനിയര്‍ സെക്കൻഡറി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുനാവായ ഭാരതീയ വിദ്യാഭവന് സ്കൂളിലെ എം. അഭിജിതാണ് കലാപ്രതിഭ. പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിലെ അമൃത എസ്. നായര്‍ കലാതിലകവുമായി.
സഹോദയ കോണ്‍ഫഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി പോള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുല്‍ നാസര്‍ വിജയികളെ പ്രഖ്യാപിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍, പി. ഹരിദാസ്, സിസ്റ്റര്‍ ആന്സില ജോര്‍ജ്, ഫാ. നന്നം പ്രേംകുമാര്‍, ജോബിന് സെബാസ്റ്റ്യന്‍, കെ. ഗോപകുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സേക്രഡ് ഹാര്‍ട്ട് സ്കൂൾ പി.ടി.എ പ്രസിഡന്റ് സിജോ മോന്, പി. നിസാര്‍ഖാന്‍, സോണി ജോസ്, എസ്. സുനിത, ഷീജ രാഘവന്, ജോസ്ലിന് ഏലിയാസ്, പി.കെ. ബിന്ദു, പി. ജയലക്ഷമി, ബീന ചന്ദ്രശേഖരന്, എസ്. സ്മിത, റോസ് മേരി, സുനിത എന്നിവര്‍ നേതൃത്വം നല്കി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ കാലടി ശ്രീശാരദ വിദ്യാലയയില്‍ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.