ഇത്തവണ മധുരമാകും ക്രിസ്മസ് കേക്ക് വിപണി: പ്രതീക്ഷയോടെ ബേക്കറി ഉടമകൾ
text_fieldsകോട്ടക്കൽ: ക്രിസ്മസും പുതുവർഷവും അടുത്തതോടെ കേക്ക് വിപണി സജീവം. രുചിയിലും കാഴ്ചയിലും വൈവിധ്യമാര്‍ന്നതും മധരമൂറുന്ന കേക്കുകള്‍ വിപണിയില്‍ ഇടം പിടിച്ചു. കോവിഡ് ഭീതി വിട്ടൊഴിഞ്ഞ സാഹചര്യത്തിൽ മുന്‍ വര്‍ഷങ്ങളിലെപ്പോലെ കച്ചവടം ഇല്ലെങ്കിലും ഇത്തവണ വിപണി തിരിച്ചുപിടിക്കാനൊരുങ്ങിയിരിക്കുകയാണ് വിവിധ നിർമാണ യൂനിറ്റുകള്‍.
ഐറിഷ് പ്ലം കേക്ക്, നട്സ് കേക്ക്, സ്പെഷൽ പ്ലം കേക്ക്, കാജു പ്ലം കേക്ക് എന്നിവയാണ് സ്പെഷൽ പ്ലം കേക്കുകള്‍. മുതിര്‍ന്നവര്‍ക്ക് താൽപര്യം പ്ലം കേക്കുകള്‍ ആണെന്നതിനാൽ ഇത്തരം കേക്കുകളും തയാറായിട്ടുണ്ട്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് പോലുള്ളതാണ് നിലവിലെ ജനപ്രിയ ഐറ്റങ്ങള്‍. എന്നാൽ, ബട്ടർ സകോച്ച് കേക്കുകള്‍ക്കൊപ്പം രുചിയിലും കാഴ്ചയിലും ഒരുപോലെ ആകർഷകമായ റെയിൻബോ കേക്ക്, വാനിലയുടെയും ചോക്ലേറ്റിെൻറയും മിശ്രിതമായ വാൻചോ കേക്ക്, ചോക്ലേറ്റ് ട്രഫിൾ, കാരമൽ ചോക്ലേറ്റ്, റെഡ് ബി, ഹണി അല്‍മോണ്ട്, ബ്ലൂബെറി എന്നിവയാണ് ഈ സീസണിലെ താരങ്ങൾ. 500 മുതല്‍ 2000 രൂപ വരെയുള്ള ക്രീം കേക്കുകള്‍ക്കാണ് കൂടുതല്‍ ഡിമാൻഡ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വലിയ കേക്കുകളുടെ നിര്‍മാണവും യൂനിറ്റുകളില്‍ തകൃതിയാണ്. ഫ്രഷ് ക്രീം ഉപയോഗിച്ചുണ്ടാക്കുന്ന കേക്കുകൾക്കാണ് കൂടുതല്‍ പ്രിയം. വിവിധ ഡിസൈനിലുള്ള കേക്കുകള്‍ ഇതിനകം ബേക്കറികളിലെ ചില്ലുകൂടുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തോടെ ഉണര്‍ന്ന കേക്ക് വിപണി പുതുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്നത് ബേക്കറി വ്യാപാരികള്‍ക്കും ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.