കലക്ടറുടെ മിന്നൽപരിശോധന; കോട്ടക്കലിൽ മൂന്നു കടകൾ അടപ്പിച്ചു
text_fieldsകോട്ടക്കൽ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച കച്ചവടസ്ഥാപനങ്ങളിൽ കലക്ടറുടെ മിന്നൽ പരിശോധന. മൂന്നു കടകൾ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട് ആറോടെയാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ കോട്ടക്കലിൽ പരിശോധനക്കെത്തിയത്.
ചങ്കുവെട്ടി മുതൽ കോട്ടക്കൽ ടൗൺ വരെയായിരുന്നു നടപടികൾ. മിനി റോഡിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ ഷോപ്, ടൗണിൽ തിരൂർ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആൻഡ് കൂൾബാർ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങൾ അടക്കാനും പിഴ ഈടാക്കാനും കലക്ടർ നിർദേശം നൽകി.
വെള്ളിയാഴ്ച മുതൽ കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. െഡപ്യൂട്ടി കലക്ടർ ജെ.എച്ച്. അരുൺ, സി.ഐ പ്രദീപ്, സെക്ടറൽ മജിസ്ട്രേറ്റ് കെ.വി. അരുൺ എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.