കണ്ടെയിൻമെൻറ് സോൺ: കോട്ടക്കലിൽ യോഗം ചേർന്നു
text_fieldsകോട്ടക്കൽ: കണ്ടെയിൻമെൻറ് സോൺ നടപടികളുമായി ബന്ധപ്പട്ട് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെയും യോഗം കോട്ടക്കലിൽ ചേർന്നു. 10 ദിവസമായി സോൺ നടപടികൾ തുടരുന്ന കോട്ടക്കലിൽ രോഗികളുടെ എണ്ണവും വർധിക്കുകയാണ്.
ഇതിെൻറ ഭാഗമായിരുന്നു യോഗം. കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിെൻറ പ്രയാസങ്ങൾ വ്യാപാരികൾ പങ്കുവെച്ചു. നടപടികളിൽ ഇളവ് വരുത്തണമെന്നാവശ്യവും ഉയർന്നു. എന്നാൽ, രോഗവ്യാപന സാധ്യതയുടെ സാഹചര്യവും ആശങ്കയുമാണ് ആരോഗ്യവകുപ്പ് യോഗത്തിൽ വിശദീകരിച്ചത്. ദിവസവും പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. ബുധനാഴ്ച ഒരു കുടുംബത്തിലെ നാലുപേരടക്കം പത്തോളം പോസിറ്റിവ് കേസുകളാണുള്ളത്. വിവിധ വാർഡുകളിൽ ഉൾപ്പെട്ട 73 പേർക്കായിരുന്നു ആൻറിജെൻ പരിശോധന. യോഗത്തിൽ ആരോഗ്യവകുപ്പിൽനിന്ന് ഡോ. കൃഷ്ണൻ, ഡോ. സുവിൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സയിദ് ഫസൽ, എസ്.എച്ച്.ഒ കെ.ഒ. പ്രദീപ് എന്നിവർ സംബന്ധിച്ചു.
ആശുപത്രി താൽക്കാലികമായി അടച്ചു
കോട്ടക്കൽ: ജീവനക്കാർക്ക് പുറമേ ചികിത്സതേടിയെത്തിയവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടക്കൽ നേഹ ആശുപത്രി താൽക്കാലികമായി അടച്ചു.
നാല് ജീവനക്കാർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ചികിത്സക്കെത്തിയ ഒരു കുടുംബത്തിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സതേടിയവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.