വീട്ടുപടിക്കലെത്തും കോവിഡ് പരിശോധന മൊബൈല്‍ ലാബ്
text_fieldsകോട്ടക്കല്‍: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി കോട്ടക്കലിൽ മൊബൈല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭയിലെ 32 ഡിവിഷനുകളിലും ഒന്നോ, രണ്ടോ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തുക. ലോക്ഡൗണ്‍ ഇളവുകളിൽ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനക്കെത്തുന്നത്. ഇതൊഴിവാക്കാനാണ് പുതിയ പദ്ധതി ആരംഭിച്ചത്.
നഗരസഭ ഉപാധ്യക്ഷൻ പി.പി. ഉമ്മര്‍ ഫ്ലാഗ്ഓഫ് ചെയതു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു. ഞായറാഴ്ച പത്തായക്കല്ല് കാഞ്ഞീരത്തടം ഹയാത്തുല്‍ ഇസ്ലാം മദ്റസയിലും മരവട്ടം എല്‍.പി സ്കൂളിലും മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.