കോട്ടക്കൽ എൽ.സി സെക്രട്ടറി ലോക്കൽ കമ്മിറ്റിയിൽ പരാജയപ്പെട്ടു
text_fieldsകോട്ടക്കൽ: കടുത്ത വിഭാഗീയത തുടരുന്ന കോട്ടക്കലിലെ സി.പി.എമ്മിനെ നേർവഴിയിലാക്കാൻ യുവനേതാവ്. നിലവിലെ എൽ.സി സെക്രട്ടറി പരാജയപ്പെട്ടതോടെ ഞായറാഴ്ച നടന്ന ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ടി.പി. ഷമീമിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വലിയപറമ്പിൽ നടന്ന സമ്മേളനമാണ് സംഭവബഹുലമായ നടപടികളിലേക്ക് നീങ്ങിയത്. എൽ.സി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതോടെ നിലവിലെ എൽ.സി സെക്രട്ടറി ഇ.ആർ. രാജേഷ് പരാജയപ്പെടുകയായിരുന്നു.
പതിനഞ്ച് അംഗ കമ്മിറ്റിയിലേക്ക് മൂന്നുപേരെ പരിഗണിച്ചതോടെ മത്സരം വന്നു. സുർജിത്ത്, അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു, കുഞ്ഞുമുഹമ്മദ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടതോടെ എൽ.സി സെക്രട്ടറിയടക്കമുള്ളവർ പുറത്താകുകയായിരുന്നു. എൽ.സി കമ്മിറ്റിയിൽനിന്ന് രാജേഷ് പുറത്തായതോടെ നിലവിലെ സെക്രട്ടറി തുടരണമെന്ന ധാരണ തകിടം മറിഞ്ഞു. ഇതോടെ പുതിയ എൽ.സി സെക്രട്ടറി സ്ഥാനവും മത്സരത്തിലേക്ക് വന്നു.
നഗരസഭ മുൻ പ്രതിപക്ഷ കക്ഷി നേതാവ് ടി.പി. സുബൈറിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ, മേൽ കമ്മിറ്റി ടി.പി. ഷമീമിെൻറ പേര് നിർദേശിക്കുകയായിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയാണ് ഷമീം. വിഭാഗീയതക്ക് തടയിടാനും യുവതയിലൂടെ പാർട്ടിയെ മുേന്നാട്ടു നയിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ജില്ല സെക്രേട്ടറിയറ്റ്അംഗം വി.പി. സഖറിയ, ജില്ല കമ്മിറ്റി അംഗം വി.ടി. സോഫിയ, ഏരിയ സെക്രട്ടറി തയ്യിൽ അലവി തുടങ്ങിയവരാണ് നടപടികൾ പൂർത്തീകരിച്ചത്. ഇ.ആർ. രാജേഷ് ഏരിയ കമ്മിറ്റി അംഗമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.