റോഡ് തുറന്നുകൊടുക്കാത്തതിനെച്ചൊല്ലി തർക്കം; പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ടുപേർക്ക് പരിക്ക്
text_fieldsകോട്ടക്കൽ (മലപ്പുറം): നവീകരിച്ച റോഡ് തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് പെരുമണ്ണയിൽ വാക്കുതർക്കം. പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീനടക്കം രണ്ടുപേർക്ക് പരിക്ക്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പരിക്കറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം വാർഡിലെ നവീകരണം പൂർത്തിയായ 110 മീറ്റർ നീളമുള്ള തറമ്മൽ റോഡ് ബുധനാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. റോഡിന് സമീപം വെച്ചായിരുന്നു തർക്കം.
ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് പ്രസിഡൻറിന്റെ പരാതി. തുടർന്ന് കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇടതുകാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.
ആറുപേർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് ലിബാസ് മൊയ്തീൻ പറഞ്ഞു. അതേസമയം പ്രസിഡൻറ് ആൾക്കൂട്ടവുമായി അക്രമിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ് ഐ പ്രവർത്തകൻ അഫ്ലാൽ തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.