അപകട മേഖലയായി എടരിക്കോട് കവുങ്ങിലപ്പടി
text_fieldsകോട്ടക്കൽ: വന്‍ ദുരന്തത്തിന് കാതോര്‍ത്ത് സംസ്ഥാന പാതയിലെ എടരിക്കോട് കവുങ്ങിലപടി ഭാഗം. മാസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണയാണ് സമീപത്തെ തോട്ടിലേക്ക് വാഹനങ്ങള്‍ മറിഞ്ഞത്.
കഴിഞ്ഞ ജൂണ്‍ 21ന് നടന്ന അപകടത്തിന് പിന്നാലെയാണ് ബുധനാഴ്ച പുലർച്ചയുണ്ടായ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ട് അപകടത്തിലും നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ഭാഗത്ത്നിന്നു പെരിന്തല്‍മണ്ണയിലേക്ക് പോകുന്നവരാണ് മാസങ്ങൾക്ക് മുമ്പ് അപകടത്തില്‍പ്പെട്ടത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു കോഴിക്കോട് പോകുന്ന യാത്ര സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് മറ്റൊരു അപകടം. രണ്ടു പേര്‍ക്കാണ് പരിക്ക് പറ്റിയത്.
മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്തോടെയാണ് വാഹനം ഉയർത്തിയത്. കോട്ടക്കല്‍-തിരൂര്‍ പാതയില്‍ വാഹനയാത്രികരെ ഭീതിയിലാഴ്ത്തുന്ന റോഡിന് ഇരുവശവും ബാരിക്കേഡുകള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടര്‍ന്ന് പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീനും വൈസ് പ്രസിഡൻറ് ജസ്ന ടീച്ചറും സ്ഥലം സന്ദര്‍ശിച്ചു.
മഴ പെയ്താൽ കുറ്റിപ്പാല ഭാഗത്തു നിന്നു ഒഴുകിയെത്തുന്ന മാലിന്യങ്ങളടക്കമുള്ള വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. റോഡിെൻറ ഇരുഭാഗത്തും അഴുക്കുചാല്‍ ഇല്ലാത്തതിനാല്‍ ചപ്പുചവറുകളും മറ്റ് അവശിഷ്ടങ്ങളും റോഡില്‍ കെട്ടിക്കിടക്കുന്നതും പതിവായി. ഇതുകാരണം ബൈക്ക് യാത്രികരടക്കമുള്ളവര്‍ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണ്.
വിദ്യാർഥികളടക്കമുള്ള കാല്‍നടയാത്രക്കാരാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്. അപായസൂചന ഫലകങ്ങള്ക്കൊപ്പം ബാരിക്കേഡുകള്‍ നിർമിച്ചില്ലെങ്കില്‍ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.