മലപ്പുറം ജില്ലയിലെ ആദ്യ ഗണിത പാർക്ക് കോട്ടക്കൽ രാജാസിൽ
text_fieldsകോട്ടക്കൽ: ജില്ലയിലെ ആദ്യ ഗണിത പാർക്ക് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. സമഗ്രശിക്ഷ കേരളം ഫണ്ട് വിനിയോഗിച്ച് രണ്ടുലക്ഷം രൂപയാണ് പദ്ധതി ചെലവ്. മന്ത്രി വി. അബ്ദുഹിമാൻ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്കുപരി നിത്യജീവിതത്തിലും ഗണിതവുമായി കുട്ടികളെ ബന്ധിപ്പിക്കാൻ ഗണിത പാർക്ക് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പൈതഗോറസ് സിദ്ധാന്തം, നിഴൽ ഘടികാരം, ക്ലൈനോ മീറ്റർ, ജിയോബോർഡ്, അബാക്കസ്, ഉത്തോലകം, ചലിക്കുന്ന കപ്പി, സൂചക സംഖ്യകൾ, ജ്യാമിതീയ രൂപങ്ങൾ മുതലായ ആശയങ്ങളെ മൂർത്തമാക്കുന്ന സംവിധാനമാണ് സജ്ജമാക്കിയത്. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ മുഖ്യാതിഥിയായിരുന്നു. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോഗ്രാം ഓഫിസർ എം.ഡി. മഹേഷ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ പി. റംല, സനില പ്രവീൺ, ടി. കബീർ, ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ, വിദ്യാകിരണം ജില്ല കോഓഡിനേറ്റർ സുരേഷ് കൊളശ്ശേരി, പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, യൂസഫ് എടക്കണ്ടൻ, സൈഫുന്നീസ, കെ. ബീന, മജീദ്, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയ കോട്ടക്കൽ മുരളി, എ.കെ. സുധാകരൻ, സജിൽ, അനിത, സതീഷ്, ഷബീർ, മുഹമ്മദ് ഫൗസാൻ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ പി.ആർ. സുജാത സ്വാഗതവും പ്രധാനധ്യാപിക എം.വി. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.